HomeKeralaശിവരാത്രി ആഘോഷത്തിനെത്തി: ഔദ്യോഗിക വാഹനം എത്താത്തതിനാൽ ഓട്ടോറിക്ഷയിൽ മടങ്ങി കേന്ദ്രമന്ത്രി സുരേഷ്...

ശിവരാത്രി ആഘോഷത്തിനെത്തി: ഔദ്യോഗിക വാഹനം എത്താത്തതിനാൽ ഓട്ടോറിക്ഷയിൽ മടങ്ങി കേന്ദ്രമന്ത്രി സുരേഷ് ഗോപി | Union Minister Suresh Gopi

തൃശൂർ: ഔദ്യോഗിക വാഹനത്തിനായി കാത്തുനിൽക്കാതെ ഓട്ടോറിക്ഷയിൽ കയറി മടങ്ങി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന് സമീപം നടന്ന ശിവരാത്രി മഹാപരിക്രമയാത്രയ്ക്കിടയിലായിരുന്നു സംഭവം.(Union Minister Suresh Gopi returns in autorickshaw as official vehicle fails to arrive)

ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള മഹാപരിക്രമയാത്രയിൽ പങ്കെടുത്ത ശേഷം വേഗത്തിൽ മടങ്ങാനായിരുന്നു മന്ത്രിയുടെ തീരുമാനം. എന്നാൽ, വടക്കുംനാഥ ക്ഷേത്രത്തിന് സമീപം പാർക്ക് ചെയ്തിരുന്ന ഔദ്യോഗിക വാഹനം തിരക്ക് കാരണം കൃത്യസമയത്ത് മന്ത്രിയുടെ അടുത്തെത്തിയില്ല. ഉടൻ തന്നെ മന്ത്രി സമീപത്തെ സ്റ്റാൻഡിൽ നിന്നും ഒരു ഓട്ടോറിക്ഷ കൈകാട്ടി വിളിക്കുകയും അതിൽ കയറുകയും ചെയ്തു.

സ്വരാജ് റൗണ്ടിൽ നിന്നും താൻ താമസിക്കുന്ന രാമനിലയം ഗസ്റ്റ് ഹൗസ് വരെയായിരുന്നു മന്ത്രിയുടെ ഓട്ടോ യാത്ര. മന്ത്രി ഓട്ടോയിൽ കയറിയതോടെ ഗൺമാൻ ഡ്രൈവർക്കൊപ്പം മുൻസീറ്റിലിരുന്നു. മറ്റൊരു ബിജെപി നേതാവും മന്ത്രിക്കൊപ്പം ഓട്ടോയിൽ കയറി.

Clickable Info Box