സ്പീക്കറുടെ ഓഫീസ് ഉപരോധിച്ചത് കേട്ടുകേൾവി ഇല്ലാത്ത സംഭവം: എം.വി. ഗോവിന്ദൻ

സ്പീക്കറുടെ ഓഫീസ് ഉപരോധിച്ചത് കേട്ടുകേൾവി ഇല്ലാത്ത സംഭവം: എം.വി. ഗോവിന്ദൻ
കൊല്ലം: നിയമസഭയിൽ സ്പീക്കറെ തടഞ്ഞ പ്രതിപക്ഷ നടപടിക്കെതിരേ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സ്പീക്കറുടെ ഓഫീസ് ഉപരോധിച്ചത് കേരളത്തിൽ കേട്ടുകേൾവി ഇല്ലാത്ത സംഭവമാണെന്ന് ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. സ്പീക്കറെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന പ്രതിപക്ഷ നിലപാട് ജനാധിപത്യവിരുദ്ധമാണെന്നും  ഇതിനെതിരേ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം ഉയരണമെന്നും  അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിന് എതിരേ ഉയരുന്ന ആക്ഷേപം മറയ്ക്കാനാണ് പ്രതിപക്ഷം സംഘർഷം ഉണ്ടാക്കിയതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Share this story