ബുധനാഴ്ച സഭയിലുണ്ടായത് ദൗര്‍ഭാഗ്യകരമായ സംഭവം: സ്പീക്കര്‍
Thu, 16 Mar 2023

തിരുവനന്തപുരം: ബുധനാഴ്ച നിയമസഭയിലുണ്ടായത് ദൗര്‍ഭാഗ്യകരമായ സംഭവങ്ങളെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. കേരളം പോലുള്ള സഭയില്‍ ഉണ്ടാകാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. നിയമസഭയില്‍ സമാന്തരസഭ കൂടിയ പ്രതിപക്ഷ നടപടിയെയും സ്പീക്കര്‍ വിമര്‍ശിച്ചു. സഭയുടെ ചരിത്രത്തില്‍ ആദ്യമായി സമാന്തരമായി മറ്റൊരു സ്പീക്കറും മുഖ്യമന്ത്രിയുമൊക്കെ വന്നു. എന്നിട്ടും കര്‍ശന നടപടിയെടുത്തില്ല. പ്രതിപക്ഷ എംഎല്‍എമാര്‍ മൊബൈല്‍ ഫോണില്‍ സഭയ്ക്കുള്ളിലെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്ന സാഹചര്യമുണ്ടായി. മൊബൈല്‍ ഫോണിലെ റെക്കോര്‍ഡിംഗ് ബ്ലോക്ക് ചെയ്യാനുള്ള സംവിധാനങ്ങള്‍ നിലവിലുണ്ടെന്നും അത്തരം നടപടികളിലേക്കും ഇതുവെരെ കടന്നിട്ടില്ലെന്നും സ്പീക്കര്‍ ഓര്‍മിപ്പിച്ചു. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരു പോലെ ശ്രമിക്കണം. പ്രതിപക്ഷ അംഗങ്ങള്‍ സഭാനടപടികളോട് സഹകരിക്കണമെന്നും സ്പീക്കര്‍ അഭ്യര്‍ഥിച്ചു.