Times Kerala

സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുന്നതിൽ അനിശ്ചിതത്വം: സമ്മര്‍ദ്ദവുമായി ബിജെപി നേതൃത്വം

 
 തൃ​ശൂ​രി​ലേ​ക്ക് കൊ​ച്ചി മെ​ട്രോ നീട്ടാൻ ശ്രമിക്കും, പൂ​രം ന​ട​ത്തി​പ്പി​ൽ മാ​റ്റം വരുത്തും; സു​രേ​ഷ് ഗോ​പി


തൃശ്ശൂർ : തൃശ്ശൂർ നിയുക്ത എംപി സുരേഷ് ഗോപി മൂന്നാം മോദി സർക്കാരിൽ കേന്ദ്ര മന്ത്രിയാകുന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്നു. നേരത്തെ കരാർ ഒപ്പിട്ട 4 സിനിമകൾ പൂർത്തിയാക്കാനുണ്ടെന്നും കാബിനറ്റ് റാങ്കിൽ ചുമതല നേടിയാൽ സിനിമകൾ മുടങ്ങുമെന്നും ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ സുരേഷ് ഗോപി അറിയിച്ചതായാണ് റിപ്പോർട്ട്. നിലവിൽ സുരേഷ് ഗോപി തിരുവനന്തപുരത്ത് തന്നെ തുടരുകയാണ്. 12.30നുള്ള വിമാനത്തിൽ ഡൽഹിയിലേക്ക് പോകാനാണ് ആലോചന. കേന്ദ്രമന്ത്രിയാകാൻ സുരേഷ് ഗോപിയിൽ ബിജെപി നേതൃത്വം സമ്മർദം ഉണ്ടാകുമെന്നാണ് വിവരം.  

കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി ലോക്സഭാ അം​ഗമെന്ന നിലയിൽ സുരേഷ് ​ഗോപി കേന്ദ്രമന്ത്രിസഭയിൽ എത്തണമെന്ന് കേന്ദ്ര നേതൃത്വമാണ് നിർദേശിച്ചത്. രണ്ട് വർഷത്തേക്ക് സിനിമകളിൽ അഭിനയിക്കാൻ കരാർ ഒപ്പിട്ടെന്നും, അതിന് കേന്ദ്രമന്ത്രി സ്ഥാനം തടസമാകുമോയെന്ന ആശങ്കയും അദ്ദേഹം നേതൃത്വത്തെ നേരത്തെയും അറിയിച്ചിരുന്നു. എന്നാൽ മോദിക്കൊപ്പം ഞായറാഴ്ച തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കണമെന്ന് ദേശീയ നേതൃത്വം നിർദേശം നൽകുകയായിരുന്നു. എന്നാൽ ചില ഇളവുകൾ തനിക്ക് അനുവദിക്കണമെന്നാണ് സുരേഷ് ഗോപി ആവശ്യപ്പെടുന്നതെന്നാണ് വിവരം. 

Related Topics

Share this story