Times Kerala

സഹിക്കാനാവാത്ത ചൂട്​; ദിവസ വിൽപന 50 ലക്ഷം ലിറ്റർ കുപ്പിവെള്ളം

 
കുപ്പിവെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്തണമെന്ന് വീണ ജോര്‍ജ്

കൊച്ചി: പതിവ്​ വേനൽക്കാലം എത്തുന്നതിന് മുൻപ് തന്നെ ചൂടിൽ വെന്തുരുകുന്ന കേരളത്തിൽ കുപ്പിവെള്ളം വിൽപനയും കുതിച്ചുയരുന്നു. ഡിസംബർ അവസാനത്തോടെ ചൂട്​ കനത്തുതുടങ്ങിയതോടെ പ്രതിദിന വിൽപന ശരാശരി 50 ലക്ഷം ലിറ്ററിലേക്ക്​ കടന്നതായാണ്​ വ്യാപാരികൾ നൽകുന്ന കണക്ക്​. സംസ്ഥാനത്തിന്​ പുറത്തുനിന്നുള്ള കമ്പനികളുടെ വിൽപന ഒഴികെയാണിത്​. സീസണല്ലാത്ത ജൂൺ, ജൂലൈ മാസങ്ങളെ അപേക്ഷിച്ച്​ കുപ്പിവെള്ള വിൽപനയിൽ 50 ശതമാനത്തിന്‍റെ വർധനവാണ്​ കഴിഞ്ഞ ആഴ്ചകളിൽ ഉണ്ടായത്​.
 

Related Topics

Share this story