Times Kerala

ജനങ്ങളെ കബളിപ്പിക്കലാണ് അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ 

 
വി ഡി സതീശൻ
ജനങ്ങളെ കബളിപ്പിക്കലാണ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണമെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. കൂടാതെ, കെ.എസ്.ഇ.ബി. അപ്രഖ്യാപിതമായി പകലും രാത്രിയും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ നിന്നും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തുണ്ടായിരിക്കുന്ന വൈദ്യുതി പ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബിയുടെ കെടുകാര്യസ്ഥതയും സർക്കാരും വൈദ്യുതി വകുപ്പും നടപ്പാക്കിയ തലതിരിഞ്ഞ പരിഷ്‌ക്കാരങ്ങളുമാണെന്നും, സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ എത്തിച്ചത് ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്തെ ദീർഘകാല വൈദ്യുത കരാർ റദ്ദാക്കിയ നടപടിയാണെന്നും സതീശൻ പറഞ്ഞു. യൂണിറ്റിന് 4 രൂപ 29 പൈസ നിരക്കിലാണ് 465 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ 25 വർഷത്തേക്ക് കരാറുറപ്പിച്ചിരുന്നതെന്ന് പറഞ്ഞ സതീശൻ, ഇപ്പോൾ ഏഴ് മുതൽ 12 രൂപ നിരക്കിലാണ് ഹ്രസ്വകാല കരാറിലൂടെ കെ.എസ്.ഇ.ബി വാങ്ങുന്നതെന്ന് കൂട്ടിച്ചേർത്തു. ഒരു ദിവസം എട്ട് മുതൽ പത്ത് കോടി രൂപ വരെയാണ് ഇതിലൂടെയുണ്ടാകുന്ന നഷ്ടമെന്നും സംസ്ഥാനത്തെ ഒന്നാകെ ഇരുട്ടിലാക്കുന്നത് അംഗീകരിക്കാൻ സാധിക്കാത്ത കാര്യമാണെന്നും സതീശൻ വ്യക്തമാക്കി. 

Related Topics

Share this story