Times Kerala

 എ­​സ്­​ഡി­​പി­​ഐ പി​ന്തു­​ണ വേ­​ണ്ടെ​ന്ന­​ത് യു­​ഡിഎ­​ഫി­​ന്‍റെ കൂ​ട്ടാ­​യ തീ­​രു­​മാ­​നം: എം.​എം.​ഹ­​സ​ന്‍

 
 എ­​സ്­​ഡി­​പി­​ഐ പി​ന്തു­​ണ വേ­​ണ്ടെ​ന്ന­​ത് യു­​ഡിഎ­​ഫി­​ന്‍റെ കൂ​ട്ടാ­​യ തീ­​രു­​മാ­​നം: എം.​എം.​ഹ­​സ​ന്‍
 

തി­​രു­​വ­​ന­​ന്ത­​പു​രം: തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ എ­​സ്­​ഡി­​പി­​ഐ പി​ന്തു­​ണ വേ­​ണ്ടെ​ന്ന­​ത് യു­​ഡി­​എഫി­​ന്‍റെ കൂ​ട്ടാ­​യ തീ­​രു­​മാ­​ന­​മെ­​ന്ന് മു​ന്ന­​ണി ക​ണ്‍­​വീ­​ന​ര്‍ എം.​എം.​ഹ­​സ​ന്‍. ബു­​ധ­​നാ​ഴ്­​ച വ­​യ­​നാ­​ട്ടി​ല്‍ ചേ​ര്‍​ന്ന യോ­​ഗ­​ത്തി​ല്‍ യു­​ഡി​എ­​ഫ് നേ­​താ­​ക്ക​ള്‍ ഇ­​ക്കാ​ര്യം ച​ര്‍­​ച്ച ചെ­​യ്‌­​തെ​ന്നും രാ­​ഹു​ല്‍ ഗാ­​ന്ധി­​യു­​ടെ വ­​യ­​നാ­​ട്ടി­​ലെ റാ­​ലി­​യി​ല്‍ പ​താ­​ക ഒ­​ഴി­​വാ­​ക്കി­​യ​തും മു​ന്ന­​ണി തീരുമാനമെന്നും അ­​ദ്ദേ­​ഹം പ്ര­​തി­​ക­​രി​ച്ചു. ക­​ഴി­​ഞ്ഞ ത­​വ­​ണ പ​താ­​ക വി­​വാ­​ദം ഉ­​ണ്ടാ­​ക്കി​യ­​ത് ബി­​ജെ­​പി­​യാ­​ണെ­​ങ്കി​ല്‍ ഇ​ത്ത­​വ­​ണ അ­​ത് ഉ­​യ​ര്‍­​ത്തി­​ക്കൊ­​ണ്ടു­​വ​ന്ന­​ത് മു­​ഖ്യ­​മ­​ന്ത്രി­​യാ­​ണെ­​ന്നും അ­​ദ്ദേ­​ഹം വി­​മ​ര്‍­​ശി​ച്ചു.

തി­​രു­​വ­​ന­​ന്ത­​പു​ര­​ത്ത് പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് വി.​ഡി.​സ­​തീ­​ശ​നു­​മൊ­​ന്നി­​ച്ച് ന­​ട​ത്തി­​യ വാ​ര്‍­​ത്താ­​സ­​മ്മേ­​ള­​ന­​ത്തി­​ല്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.  പൗ​ര­​ത്വ നി­​യ­​മ­​ത്തി­​നെ­​തി​രാ­​യ പ്ര­​സം­​ഗ­​ത്തി​ല്‍ മു­​ഖ്യ­​മ​ന്ത്രി സം­​സാ­​രി­​ക്കു​ന്ന­​ത് മു­​ഴു­​വ​ന്‍ കോ​ണ്‍­​ഗ്ര​സി­​ന്‍റെ ചാ­​ഞ്ചാ­​ട്ട­​ത്തെ­​ക്കു­​റി­​ച്ചാണെന്നും ഇ­​ക്കാ­​ര്യ­​ത്തി​ല്‍ കോ​ണ്‍­​ഗ്ര­​സ് കൃ­​ത്യ​മാ­​യ നി­​ല­​പാ­​ട് വ്യ­​ക്ത­​മാ­​ക്കി­​യ​താനിന്നും അദ്ദേഹം പറഞ്ഞു. മു­​ഖ്യ­​മ​ന്ത്രി ആ­​വ​ര്‍­​ത്തി­​ച്ച് ക­​ള്ളം­​പ­​റ­​യു­​ക­​യാ­​ണെ​ന്നും അ­​ദ്ദേ­​ഹം കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.

Related Topics

Share this story