Times Kerala

 യു​ഡി​എ​ഫ് സീ​റ്റ് ധാ​ര​ണ അ​ഞ്ചി​ന് പ്ര​ഖ്യാ​പി​ക്കും; ആ​ദ്യ​ഘട്ട ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​യി

 
 യു​ഡി​എ​ഫ് സീ​റ്റ് ധാ​ര​ണ അ​ഞ്ചി​ന് പ്ര​ഖ്യാ​പി​ക്കും; ആ​ദ്യ​ഘട്ട ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​യി
 

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സീ​റ്റു വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു യു​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യി കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ന​ട​ത്തു​ന്ന ച​ർ​ച്ച​ക​ളു​ടെ ആ​ദ്യ​ഘട്ടം പൂ​ർ​ത്തി​യാ​യി.

ഫെബ്രുവരി അഞ്ചിനു സീ​റ്റ് ധാ​ര​ണ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. യു​ഡി​എ​ഫി​ലെ എ​ല്ലാ പാ​ർ​ട്ടി​ക​ളു​മാ​യും കോ​ൺ​ഗ്ര​സ് ച​ർ​ച്ച ന​ട​ത്തി. മു​സ്‌​ലിം ലീ​ഗു​മാ​യും കേ​ര​ള കോ​ൺ​ഗ്ര​സു​മാ​യും വീ​ണ്ടും ച​ർ​ച്ച ന​ട​ത്തും. ​സി​എം​പി, ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് എ​ന്നീ പാ​ർ​ട്ടി​ക​ളു​മാ​യി കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു.

ലോ​ക്സ​ഭാ സീ​റ്റ് ആ​വ​ശ്യ​പ്പെ​ടു​ന്നി​ല്ലെ​ന്നും രാ​ജ്യ​സ​ഭ​യി​ലേ​ക്ക് പ​രി​ഗ​ണി​ക്ക​ണ​മെ​ന്നു സി​എം​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​പി. ജോ​ണും ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​ദേ​വ​രാ​ജ​നും ച​ർ​ച്ച​ക​ളി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Related Topics

Share this story