‘യുഡിഎഫ് ചെയ്തത് കെടുകാര്യസ്ഥത, കേരളത്തിന് കൊടുക്കേണ്ടി വന്നത് 5500 കോടിയിലധികം രൂപ’: പിണറായി വിജയൻ

2016ല്‍ എല്‍എഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് മുടങ്ങിക്കിടന്ന പല പദ്ധതികളും പൂര്‍ത്തിയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പയ്യന്നൂരില്‍ നടക്കുന്ന നവകേരള സദസില്‍ സംസാരിക്കവെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ദേശീയപാത വികസനത്തില്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ കാട്ടിയ കെടുകാര്യസ്ഥതയ്ക്ക് കോടികളാണ് കേരളം നല്‍കേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ചാകുന്നു എന്ന് വിലയിരുത്തിയത് കൊണ്ടാണ് 2021ല്‍ കേരളത്തിന്റെ ചരിത്രം തിരുത്തി എല്‍ഡിഎഫ് തുടർഭരണത്തിലെത്തിയത്. 2016ല്‍ നിലനിന്ന പ്രശ്‌നങ്ങള്‍ അപ്പോഴേക്കും വലിയ തോതില്‍ പരിഹാരം കാണാന്‍ സാധിക്കു. നടക്കില്ല എന്നു കരുതിയ പല പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കി. 2016ന് മുമ്പ് ദേശീയഹൈവേ ഈ രീതിയിലാകും എന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അധികാരത്തിലിരുന്ന അന്നത്തെ സര്‍ക്കാര്‍ ചെയ്യാന്‍ ബാധ്യതപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറായില്ല എന്നതാണ് അതിന് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.