Times Kerala

ഛര്‍ദിയെ തുടര്‍ന്ന് കുഴഞ്ഞ് വീണ രണ്ടു വയസുകാരി മരിച്ചു

 
അച്ഛൻ വലിച്ചെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞ് ;പൂർണ്ണ ആരോഗ്യവതിയായതായി ആശുപത്രി അധികൃതർ

കോഴിക്കോട്: ഛര്‍ദിയെ തുടർന്ന് കുഴഞ്ഞ് വീണ രണ്ട് വയസ്സുകാരി മരണപ്പെട്ടു. കോഴിക്കോട് വടകരയിലാണ് ദാരുണ സംഭവം. വടകര കുറുമ്പയിൽ കുഞ്ഞാംകുഴി പ്രകാശന്‍റെയും ലിജിയുടേയും രണ്ടു വയസുകാരിയായ മകൾ ഇവ ആണ് കുഴഞ്ഞുവീണ് മരിച്ചത്. ഛര്‍ദിച്ചശേഷം കുഴഞ്ഞു വീണ കുട്ടിയെ വടകര ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. 

Related Topics

Share this story