പുൽവാമയിൽ ബോട്ട് മറിഞ്ഞ് രണ്ട് പേരെ കാണാതായി; ഏഴു പേരെ രക്ഷപെടുത്തി
May 9, 2024, 06:09 IST
![പുൽവാമയിൽ ബോട്ട് മറിഞ്ഞ് രണ്ട് പേരെ കാണാതായി; ഏഴു പേരെ രക്ഷപെടുത്തി](https://timeskerala.com/static/c1e/client/91214/uploaded/ded8eb1b3015750cbfee1f4b5f72a042.webp)
ശ്രീനഗർ: ജമ്മുകാഷ്മീരിലെ പുൽവാമയിൽ ബോട്ട് മറിഞ്ഞ് രണ്ട് പേരെ കാണാതായി. ഏഴു പേരെ രക്ഷപ്പെടുത്തി. തെക്കൻ കശ്മീരിലെ അവന്തിപോരയിലെ ഹതിവാര മേഖലയിൽ ഒമ്പത് പേരുമായി പോയ ബോട്ട് ഝലം നദിയിലാണ് മറിഞ്ഞത്.
കാണാതായ രണ്ടുപേരെ കണ്ടെത്താൻ സംസ്ഥാന ദുരന്തനിവാരണ സേനയും പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)