വർക്കലയിൽ ട്രെയിൻ തട്ടി രണ്ട് വയസുകാരി മരിച്ചു
May 27, 2023, 07:29 IST

തിരുവനന്തപുരം: വർക്കലയിൽ ട്രെയിൻ തട്ടി രണ്ട് വയസുകാരി മരിച്ചു. ഇടവ പാറയിൽ ഇസൂസി-അസീസ് ദന്പതികളുടെ ഇളയമകൾ സോഹ്റിൻ ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം നടന്നത് . റെയിൽവേ ട്രാക്കിന് സമീപമാണ് കുട്ടിയുടെ വീട്. കളിച്ചുകൊണ്ടിരിക്കെ കുട്ടി വീടിന് വെളിയിൽ ഇറങ്ങിയത് ആരും കണ്ടിരുന്നില്ല.