Times Kerala

 വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു

 
 വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു
കോതമംഗലം: നെല്ലിക്കുഴി കമ്പനിപ്പടിയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കൾ മരിച്ചു. വൈപ്പിൻ എടവനക്കാട് അഴിവേലിയ്ക്കത്ത് പരേതനായ അബ്ദുൽ ജബ്ബാറിന്റെ മകൻ അമാനുദ്ദീൻ (28), എടവനക്കാട് വലിയ വീട്ടിൽ അബ്ദുൽ മജീദിൻ്റെ മകൻ മുഹമ്മദ് സാജിദ് (24) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച്ച പുലർച്ചെ നാല് മണിയോടെ ബൈക്ക് പാതയോരത്ത് മറിഞ്ഞ് കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയും  തുടർന്ന്  നടത്തിയ തെരച്ചിലിൽ  ഇവരെ കാനയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തുകയുമായിരുന്നു.  നാട്ടുകാർ വിവരം അറയിച്ചത് പ്രകാരം സ്ഥലത്തെത്തിയ പൊലീസ് അഗ്നി രക്ഷ സേനയെ വിളിച്ചു വരുത്തുകയായിരുന്നു. നാട്ടുകാരും അഗ്നി രക്ഷ സംഘവും ഇരുവരെയും കോതമംഗലത്തെ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമെന്ന നിഗമനത്തിലാണ് പൊലീസ്.

രണ്ട് ദിവസം മുമ്പ് വിനോദ യാത്രയ്ക്കായി പുറപ്പെട്ട 10 അംഗ സംഘം മടങ്ങും വഴി കോതമംഗലത്ത് നിന്ന് ഭക്ഷണം കഴിച്ച് എടവനക്കാട്ടേക്ക് പോകവെയാണ്  അപകടം സംഭവിച്ചത്.  ഇവർ അപകടത്തിൽപ്പെട്ട വിവരം കൂടെ ഉണ്ടായിരുന്നവർ അറിഞ്ഞിരുന്നില്ല. രണ്ടു പേരും കാനയിൽ വീണതിനാൽ അപകടം ഇത് വഴി കടന്ന് പോയവരുടെ ശ്രദ്ധയിൽപ്പെടാൻ വൈകി. കാനയിൽ പുല്ല് വളർന്ന് മൂടിയ നിലയിലുമായിരുന്നു. ബൈക്ക് മറിഞ്ഞ് കിടക്കുന്നത് കണ്ട് നടത്തിയ തെരച്ചിലിലാണ് ഇവരെ കാനയിൽ കണ്ടെത്തിയത്. താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകിട്ടോടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി.  

Related Topics

Share this story