കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
സ്‌കൂട്ടറില്‍ രഹസ്യമായി കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി ജില്ലയിലെ പ്രധാന ലഹരി മാഫിയ തലവനും കൂട്ടാളിയും അറസ്റ്റില്‍. കഴിഞ്ഞ ദിവസം വൈകീട്ട് വാഹന പരിശോധനയ്ക്കിടെയാണ് പ്രതികളെ പിടികൂടിയത്. ശൂരനാട് വടക്ക് പടിഞ്ഞാറ്റം മുറിയില്‍ സിജി ഭവനം ഗോപകുമാര്‍ (40), നൂറനാട് പുതുപ്പള്ളിക്കുന്നം ഖാന്‍ മന്‍സിലില്‍ ഷൈജുഖാന്‍ (40) എന്നിവരെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിനെ കണ്ട് ഭയന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പൊലീസ് കീഴ്‌പ്പെടുത്തുകയായിരുന്നു.

Share this story