Times Kerala

‘യഥാർത്ഥ ഭക്തർ ദർശനം നടത്താതെ പോയിട്ടില്ല’; കപട ഭക്തരാണ് ശബരിമലയിൽ പ്രശ്‌നമുണ്ടാക്കിയത്: കെ രാധാകൃഷ്ണൻ

 
വി​ശ്വാ​സ​ത്തി​ന്‍റെ ശാ​സ്ത്രീ​യ​ത പ​രി​ശോ​ധി​ക്കേ​ണ്ട​തു മ​ന്ത്രി​യ​ല്ല: കെ. ​രാ​ധാ​കൃ​ഷ്ണ​ൻ

ശബരിമല മാസ്റ്റർ പ്ലാനിൻ്റെ പദ്ധതികൾക്കായി ഹൈപ്പവർ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം പുരോഗമിക്കുകയാണെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ശബരിമലയിൽ പലപദ്ധതികൾ നടന്നു വരുന്നു. എന്നാൽ ഭൂമിലഭ്യമാക്കുന്നതിൽ തടസങ്ങളുണ്ട്. ശബരിമലയെ തകർക്കാനുള്ള വ്യാജ പ്രചാരണങ്ങൾ വ്യാപകമായി നടക്കുകയാണ്. സംഭവിക്കാത്ത കാര്യങ്ങൾ സംഭവിച്ചു എന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

സംഭവത്തിൽ കേസുകൾ എടുത്തിട്ടുണ്ട്. യഥാർത്ഥ ഭക്തന്മാർ ആരും മാലയൂരിയോ തേങ്ങയുടച്ചോ ശബരിമലയിൽ ദർശനം നടത്താൻ കഴിയാതെ പോയിട്ടില്ല. പ്രശ്നങ്ങൾ ഉണ്ടാക്കിയത് കപട ഭക്തന്മാരാണ്. ബോധപൂർവ്വം പ്രശ്നം സൃഷ്ടിക്കാനുള്ള ശ്രമം നടന്നു. പൊലീസ് വളരെ കൃത്യമായി ഇടപെടൽ നടത്തിയെന്നും മന്ത്രി കെ രാധാകൃഷ്ണൻ സഭയിൽ വ്യക്തമാക്കി.


 

Related Topics

Share this story