ട്രോളിംഗ് നിരോധനം തുടങ്ങി; ലംഘിച്ചാൽ കർശന നടപടി
Jun 10, 2024, 07:25 IST
![ട്രോളിംഗ് നിരോധനം തുടങ്ങി; ലംഘിച്ചാൽ കർശന നടപടി](https://timeskerala.com/static/c1e/client/91214/uploaded/9f4f0e84a25dda9222527492d2d88aca.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ അര്‍ധരാത്രി ട്രോളിംഗ് നിരോധനം നിലവില്‍വന്നു. ജൂലൈ 31 വരെ 52 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. മോട്ടോര്‍ ഘടിപ്പിച്ചിട്ടില്ലാത്ത പരമ്പരാഗത മത്സ്യബന്ധന ബോട്ടുകളെ ട്രോളിംഗ് നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
കിഴക്കന്‍ തീരത്ത് ഏപ്രില്‍ 15ന് ആരംഭിച്ച 61 ദിവസത്തെ നിരോധനം ജൂണ്‍ 14ന് അവസാനിക്കും. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്ട്രോള് റൂമുകള്‍ മേയ് 15 മുതല്‍ പ്രവര്‍ത്തിച്ചുവരികയാണ്.