ആദിവാസി വീട്ടമ്മയ്ക്ക് ക്രൂരമർദനം: പട്ടികജാതി പട്ടികഗോത്ര വർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു

crime-news
 തിരുവനന്തപുരം: പാലോട് മുത്തിപ്പാറ കോളനിയിൽ ലഹരി മാഫിയയെ ചോദ്യം ചെയ്തതിന് ആദിവാസിയായ വീട്ടമ്മയെ വീട്ടിൽ അതിക്രമിച്ച് കയറി ക്രൂരമായി മർദിച്ചുവെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് കമ്മിഷൻ നിർദേശം നൽകി.

Share this story