Times Kerala

ട്രോളിംഗ് നിരോധനം: മീ​നി​ന് തൊട്ടാൽ പൊ​ള്ളും വി​ല

 
കേരള തീരത്ത് മത്തി തിരിച്ചെത്തുന്നു; പിടിക്കുന്നതില്‍ നിയന്ത്രണം വേണം
തി​രു​വ​ന​ന്ത​പു​രം: ട്രോ​ളിം​ഗ് നി​രോ​ധ​നം സം​സ്ഥാ​ന​ത്ത് ​തുട​ങ്ങി​യ​തോ​ടെ മൽസ്യവിലയും കു​തി​ച്ചു​യ​ര്‍ന്നു. ഒ​രു കി​ലോ മ​ത്തി​ക്ക് കൊ​ല്ലം നീ​ണ്ട​ക​ര ഹാ​ര്‍​ബ​റി​ല്‍ 300 രൂ​പ വ​രെ​യെ​ത്തിയിട്ടുണ്ട്. മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്നത് വി​ല ഇ​നി​യും ഉ​യ​ര്‍​ന്നേ​ക്കു​മെ​ന്നാണ്. വി​ല​ക്ക​യ​റ്റ​ത്തി​ന് പിന്നിൽ ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തി​ന് പു​റ​മേ മ​ത്സ്യ​ല​ഭ്യ​ത​യി​ലെ കു​റ​വും ഒരു കാരണമാണ്. സം​സ്ഥാ​ന​ത്ത് ട്രോ​ളിം​ഗ് നി​രോ​ധ​നം നി​ല​വി​ല്‍ ​വ​ന്ന​ത് ഞാ​യ​റാ​ഴ്ച രാ​ത്രി മു​ത​ലാ​ണ്. ഇത് ജൂ​ലൈ 31 വ​രെ 52 ദി​വ​സ​ത്തേ​ക്കാ​ണ്. ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തി​ല്‍​ നി​ന്ന് മോ​ട്ടോ​ര്‍ ഘ​ടി​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളെ ഒഴിവാക്കി.

Related Topics

Share this story