Times Kerala

 സംരംഭകര്‍ക്ക് പരിശീലനം

 
 സംരംഭക വർഷത്തിൽ കുതിച്ച് മലപ്പുറം: ജില്ലയിൽ ഇതുവരെ ആരംഭിച്ചത് 12,428 സംരംഭങ്ങൾ; 28,818 പേർക്ക് തൊഴിൽ ലഭ്യമാക്കി
 

വ്യവസായ വാണിജ്യവകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെണര്‍ഷിപ്പ് 5 ദിവസത്തെ ഗ്രോത്ത് പള്‍സ് എന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഫെബ്രുവരി 20 മുതല്‍ 24 വരെ കളമശ്ശേരിയിലെ കീഡ് ക്യാമ്പസിലാണ് പരിശീലനം. നിലവില്‍ സംരംഭം തുടങ്ങി അഞ്ചു വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തി പരിചയമുള്ള സംരംഭകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. 

കോഴ്‌സ് ഫീ, സെര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം ജി.എസ്.ടി ഇള്‍പ്പെടെ  3540 രൂപയാണ് അഞ്ച് ദിവസത്തെ പരിശീലന ഫീസ്. താമസം ആവശ്യമില്ലാത്തവര്‍ക്ക് 1500 രൂപയാണ് ഫീസ്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 2000 രൂപ താമസം ഉള്‍പ്പെടെയും 1000 രൂപ താമസം കൂടാതെയുമാണ് ഫീസ്. താല്‍പര്യമുള്ളവര്‍ www.kied.Info എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി ഫെബ്രുവരി 15 നകം അപേക്ഷ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ ഫീസ് അടച്ചാല്‍ മതി. ഫോണ്‍: 0484 2532890, 2550322, 7012376994.

Related Topics

Share this story