Times Kerala

 ടിപി ചന്ദ്രശേഖരൻ വധക്കേസിലെ 10 പ്രതികൾക്ക് പരോൾ

 
 ടിപി ചന്ദ്രശേഖരന്‍ വധക്കേസ്: ഇന്ന് നിർണായകം; അപ്പീലുകളില്‍ ഹൈക്കോടതി വിധി ഇന്ന്

കണ്ണൂർ: ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചു. കൊടി സുനി ഒഴികെ ബാക്കിയുള്ള 10 പ്രതികൾക്കാണ് പരോൾ നൽകിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞതോടെയാണ് പരോൾ നൽകിയത്. തിരഞ്ഞെടുപ്പിന് മുൻപ് അപേക്ഷ നൽകിയവരുടെ പരോളാണ് അനുവദിച്ചതെന്നു കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ അറിയിച്ചു.

തവനൂർ ജയിലിലാണ് കൊടി സുനി. ടിപി വധക്കേസിലെ പ്രതികള്‍ക്ക് എല്‍ഡിഎഫ് സർക്കാർ അധികാരത്തില്‍ വന്ന ശേഷം പരോള്‍ ലഭിച്ചത് 2013 ദിവസമാണെന്നു നിയമസഭയിൽ സർക്കാർ 2022ൽ വ്യക്തമാക്കിയിരുന്നു. തടവുകാലത്തെ ആശുപത്രിവാസത്തിനു പുറമെയാണ് 11 പ്രതികള്‍ക്കു പല തവണയായി 6 മാസത്തോളം പരോള്‍ ലഭിച്ചത്.

Related Topics

Share this story