മിൽമ ഡയറി ഫാമിൽ വിഷവാതക ചോർച്ച; സുരക്ഷപാളിച്ച ആവർത്തിക്കുന്നതായി നാട്ടുകാർ

മിൽമ ഡയറി ഫാമിൽ വിഷവാതക ചോർച്ച; സുരക്ഷപാളിച്ച ആവർത്തിക്കുന്നതായി നാട്ടുകാർ
പാലക്കാട്: മിൽമ ഡയറി ഫാമിൽ വാതകച്ചോർച്ച. പാലക്കാട് കല്ലേപ്പുള്ളി ഡയറി ഫാമിലാണ് കോൾഡ് സ്റ്റോറേജിൽനിന്ന് അമോണിയ ചോർന്നത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയിരുന്നു സംഭവം നടന്നത്.  വാതക ചോർച്ചയെ തുടർന്ന് ജനങ്ങൾക്ക് കണ്ണിന് പുകച്ചിലും രൂക്ഷഗന്ധം അനുഭവപ്പെട്ടതായും നാട്ടുകാർ പറഞ്ഞു. മുൻപും ഇത്തരത്തിൽ ഡയറിയിൽ നിന്ന് വാതക ചോർച്ച ഉണ്ടായിട്ടുണെന്നും, സുരക്ഷപാളിച്ച ആവർത്തിക്കുന്നതായും നാട്ടുകാർ ആരോപിച്ചു. രാത്രി വൈകിയും പ്രതിഷേധം തുടർന്നതോടെയാണ് പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി പ്ലാന്റിൽ പരിശോധന നടത്തിയത്. തുടർന്ന് ചോർച്ചയുണ്ടായ പൈപ്പ് അടച്ചതായും അധികൃതർ പറഞ്ഞു. സംഭവത്തിൽ നഗരസഭ കൗൺസിലറുടെ നേതൃത്വത്തിൽ മിൽമ ഡയറിയിലെത്തി പ്രതിഷേധിച്ചു

കൃത്യമായ ഇടവേളകളിൽ പ്ലാന്റിൽ അറ്റകുറ്റപ്പണി നടത്താറുണ്ടെന്ന് പ്ലാന്റ് മാനേജർ പറഞ്ഞു. അറ്റകുറ്റപ്പണികൾക്കിടയിൽ നേരിയ തോതിൽ വാതകം ചോർന്നതായി സ്ഥിരീകരിച്ചു. എന്നാൽ അപകടകരമായ തോതിൽ വാതകച്ചോർച്ച ഉണ്ടായില്ലെന്നും മാനേജർ വ്യക്തമാക്കി.

 
 

Share this story