ബേപ്പൂർ ബീച്ചിലേക്ക് സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചു
Fri, 26 May 2023

ബേപ്പൂർ ബീച്ചിൽ 'ബേപ്പൂർ ആന്റ് ബീയോണ്ട് ടൂറിസം ഡെവലപ്പ്മെന്റ് 'പദ്ധതിയുടെ പ്രവൃത്തി നടന്നു വരുന്നതിനാൽ ഒരു മാസത്തേക്ക് സഞ്ചാരികൾക്ക് പ്രവേശനം ഉണ്ടാവുന്നതല്ലെന്ന് ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു. ബീച്ചിലേക്ക് വരുന്ന സഞ്ചാരികളുടെ സുരക്ഷ പരിഗണിച്ചാണ് പ്രവേശനം നിരോധിച്ചത്.