പ്രകൃതിവിരുദ്ധ പീഡനം: 48കാരന് 32 വർഷം കഠിനതടവും 1.60 ലക്ഷം പിഴയും
Sun, 19 Mar 2023

തൃശൂർ: 13-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 32 വർഷം കഠിന തടവും 1.60 ലക്ഷം പിഴയും ശിക്ഷ. പൂമല നെല്ലുവായിൽ ജോജോ എന്ന 48-കാരനെയാണ് ഫാസ്റ്റ് ട്രാക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്. പോക്സോ നിയമം പ്രകാരം 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും 11, 12 വകുപ്പുകൾ പ്രകാരം രണ്ടുവർഷം കഠിന തടവും 10,000 രൂപ പിഴയും ഇന്ത്യൻ ശിക്ഷാ നിയമം 377 വകുപ്പ് പ്രകാരം 10 വർഷം കഠിന തടവും അര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
പിഴയടച്ചില്ലെങ്കിൽ 14 മാസം കൂടി തടവുശിക്ഷ അനുഭവിക്കണം. പിഴയടക്കുന്ന പക്ഷം തുക അതിജീവിതന് നൽകണമെന്നും വിധിയിൽ പറയുന്നു. 2018 മുതൽ 2019 വരെ പല ദിവസങ്ങളിലായി കുട്ടിയെ പീഡിപ്പിച്ചതായാണ് പ്രോസിക്യൂഷൻ കേസ്.