യാത്രക്കാരനെ കയറ്റാൻ നിർത്തിയ കെഎസ്ആർടിസി ബസിനു പിന്നിൽ ടോറസ് ഇടിച്ചു : ഒരാൾക്ക് പരിക്ക്
Sat, 18 Mar 2023

കുടയത്തൂർ: ശരംകുത്തി ബസ് സ്റ്റോപ്പിൽ യാത്രക്കാരനെ കയറ്റാൻ നിർത്തിയ കെഎസ്ആർടിസി ബസിനു പിന്നിൽ ടോറസ് ഇടിച്ച് ഒരാൾക്ക് പരിക്ക്. ബസ് സ്റ്റോപ്പിൽ നിന്നു ബസിൽ കയറിയ താഴത്തെതയ്യിൽ ചന്ദ്ര ശേഖരപിള്ളയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 8.45-നായിരുന്നു അപകടം സംഭവിച്ചത്. മൂലമറ്റത്തു നിന്നു തൊടുപുഴയ്ക്ക് വരികയായിരുന്ന ഓർഡിനറി ബസിന്റെ പിന്നിലാണ് ടോറസ് ഇടിച്ചത്. അപകടം കണ്ട് നിർത്തിയ കളക്ടറേറ്റ് ജീവനക്കാർ സഞ്ചരിച്ചിരുന്ന കാറിന്റെ പിന്നിൽ സ്കൂട്ടർ ഇടിച്ചും അപകടമുണ്ടായി. തുടർന്ന്, കാഞ്ഞാർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.