Times Kerala

ഇന്ന്  മലയാളത്തിലെ പ്രശസ്തനായ കവി ജി ശങ്കരക്കുറുപ്പിന്റെ ചരമവാര്‍ഷികം 

 
ഇന്ന്  മലയാളത്തിലെ പ്രശസ്തനായ കവി ജി ശങ്കരക്കുറുപ്പിന്റെ ചരമവാര്‍ഷികം 
മലയാളത്തിലെ പ്രശസ്തനായ കവിയും ഉപന്യാസകാരനും സര്‍വ്വകലാശാല അദ്ധ്യാപകനുമായിരുന്നു ജി. ശങ്കരക്കുറുപ്പ്.   17-ാം വയസ്സില്‍ ഹെഡ് മാസ്റ്ററായി ജോലിയില്‍ പ്രവേശിച്ചു. 1937ല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ അദ്ധ്യാപകനായി നിയമിക്കപ്പെട്ടു. 1956ല്‍ അദ്ധ്യാപകജോലിയില്‍ നിന്നും വിരമിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, രാജ്യസഭാംഗം എന്നീ നിലകളില്‍ സേവനം അനുഷ്ടിച്ചു. 1961ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, 1963ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവ അദ്ദേഹത്തിന്റെ വിശ്വദര്‍ശനം എന്ന കൃതിക്ക് ലഭിച്ചു. ആദ്യത്തെ ജ്ഞാനപീഠം ജേതാവായിരുന്നു അദ്ദേഹം. 1967ല്‍ സോവിയറ്റ് ലാന്റ് നെഹ്‌റു അവാര്‍ഡ് ലഭിച്ചു.1965ല്‍ ഓടക്കുഴല്‍ എന്ന കൃതിക്കാണ് അദ്ദേഹത്തിന് ജ്ഞാനപീഠം ലഭിച്ചത്. കൂടാതെ പദ്മഭൂഷണ്‍ ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1978 ഫെബ്രുവരി 2ന് അന്തരിച്ചു.  

Related Topics

Share this story