ഇന്ന് മാള അരവിന്ദൻ ജന്മവാർഷികം

മാള അരവിന്ദൻ ജന്മവാർഷികം
 മലയാള സിനിമ - നാടക അഭിനേതാവായിരുന്നു മാള അരവിന്ദൻ. പ്രധാനമായും ഹാസ്യ വേഷങ്ങളായിരുന്നു സിനിമയിൽ അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. സൂര്യസോമയുടെ നിധി എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.ഓസ്‌കാർ മിമിക്‌സ് എന്ന പേരിൽ മിമിക്രി ട്രൂപ്പും നടത്തിയിരുന്നു. മോഹൻ ലാലിനൊപ്പം കണ്ടു കണ്ടറിഞ്ഞു എന്ന ചിത്രത്തിൽ "നീയറിഞ്ഞോ മേലേ മാനത്ത്" എന്ന ഗാനവും അദ്ദേഹം ആലപിച്ചിട്ടുണ്ട്. 1967-ൽ അഭിനയിച്ച തളിരുകളാണ് ആദ്യ സിനിമയെങ്ങിലും ആദ്യമായി തിയറ്ററുകളിലെത്തിയത് 1968 ൽ ഡോ. ബാലകൃഷ്ണന്റെ സിന്ദൂരം എന്ന ചിത്രമാണ്.

Share this story