Times Kerala

 തൈറോയ്ഡ് ഗ്രന്ഥി നെഞ്ചിനുള്ളിലേക്ക് വളര്‍ന്ന് ശ്വസിക്കാനാവാതെ ഗുരുതരാവസ്ഥ: നൂതന ചികിത്സയുമായി അപ്പോളോ അഡ്ലക്‌സ് ആശുപത്രി

 
അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ ലാപ്രോസ്കോപ്പിക്  ഹെർണിയ - പിത്തസഞ്ചി നീക്കം ചെയ്യൽ എന്നിവയ്ക്കുള്ള ഡേകെയർ സർജറി ക്യാമ്പ് ആരംഭിച്ചു. നവംബർ 30 വരെ നടക്കുന്ന ക്യാമ്പിൽ ശസ്ത്രക്രിയകൾ ആവശ്യമുള്ളവർക്ക് കുറഞ്ഞ ചെലവിലും മികച്ച നിലവാരത്തോട് കൂടിയും പരിശോധനയും ശസ്ത്രക്രിയയും ലഭ്യമാകും. സൗജന്യ കൺസൾട്ടേഷന് പുറമെ ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള പരിശോധനകൾക്ക് 50 ശതമാനം ഇളവും ലാപ്രോസ്കോപ്പിക്/കീഹോൾ ഡേകെയർ ശസ്ത്രക്രിയകൾക്ക് 35 ശതമാനം ഇളവും ഉണ്ടായിരിക്കുന്നതാണ്.   സർജിക്കൽ ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മനോജ് അയ്യപ്പത്ത്, കൺസൾട്ടന്റ് ഡോ. കാർത്തിക് കുൽശ്രേഷ്ഠ എന്നിവരുൾപ്പെടെ വിദഗ്ധ സംഘമാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.  രോഗികൾക്ക് മികച്ച നിലവാരത്തിലുള്ള ചികിത്സയും ശസ്ത്രക്രിയാ പരിചരണം നൽകുന്നതിനും മറ്റു ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും  വേണ്ടികൂടിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് അപ്പോളോ അഡ്ലക്സ് ആശുപത്രി സിഇഒ ബി സുദർശൻ പറഞ്ഞു.   വേഗത്തിലുള്ള സുഖംപ്രാപിക്കലും പെട്ടന്ന് തന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു പോകാനും ലാപ്രോസ്കോപ്പിക് അഥവാ കീഹോൾ ശസ്ത്രക്രിയകളിലൂടെ സാധിക്കുമെന്ന് ഡോ. മനോജ് അയ്യപ്പത്ത് പറഞ്ഞു. ഈ അത്യാധുനിക ശസ്ത്രക്രിയാ നടപടിക്രമങ്ങൾ എല്ലാവർക്കും ഉപകാരപ്രദമാണെന്നും ജോലി ചെയ്യുന്നവർക്ക് അന്ന് തന്നെ വീട്ടിലേക്ക് മടങ്ങാൻ സാധിക്കുന്നതും ഡേകെയർ ശസ്ത്രക്രിയ രീതിയുടെ പ്രത്യേകതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

തൈറോയ്ഡ് ഗ്രന്ഥി നെഞ്ചിനുള്ളിലേക്ക് വളര്‍ന്ന് ശ്വാസമെടുക്കാനാകാതെ ഗുരുതരാവസ്ഥയിലായിരുന്ന 65-വയസ്സുകാരിയില്‍ നൂതന ചികിത്സയുമായി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി. എന്‍ഡോക്രൈന്‍ സര്‍ജറി കണ്‍സള്‍ടന്റ് ഡോ. ജെ. ഫെര്‍ഡിനന്റിന്റെ നേതൃത്വത്തില്‍ നടത്തിയ തൈറോയ്ഡ് ശസ്ത്രക്രിയയിലൂടെയാണ് ഈ ഗുരുതരാവസ്ഥ ഭേദമാക്കിയത്. റിട്രോസ്റ്റേണല്‍ ഗോയിറ്റര്‍ എന്ന ഈ അപൂര്‍വ്വവും സങ്കീര്‍ണ്ണവുമായ അവസ്ഥയെ ഫലപ്രദമായി ചികിത്സിക്കാന്‍ വൈദഗ്ധ്യവും പ്രാഗത്ഭ്യവും ആവശ്യമാണെന്ന് ഡോ. ജെ. ഫെര്‍ഡിനന്റ് പറഞ്ഞു.

നെഞ്ചിന് നടുവിലായുള്ള സ്റ്റെര്‍നത്തിന് പിന്നിലെ തൊറാസിക് അറയിലേക്ക് തൈറോയ്ഡ് ടിഷ്യൂ വ്യാപിക്കുന്ന അവസ്ഥയാണ് റിട്രോസ് ടെര്‍ണല്‍ ഗോയിറ്റര്‍. അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചു കൃത്യതയോടെയോടെയാണ് മെഡിക്കല്‍ സംഘം ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.

തൈറോയിഡ് വളര്‍ന്ന് ശ്വാസനാളത്തിനും അന്നനാളത്തിനും അടുത്തെത്തിയതിനാല്‍ വിശദമായ പ്രീ ഓപ്പറേറ്റീവ് വിലയിരുത്തലുകളും വിപുലമായ ഇമേജിങ്ങും നടത്തിയതിന് ശേഷമായിരുന്നു ശസ്ത്രക്രിയ. സ്റ്റെര്‍നോടമിക്ക് പകരം (മുറിവുണ്ടാക്കി ഹൃദയത്തിലോ സമീപത്തുള്ള അവയവങ്ങളിലോ രക്തക്കുഴലുകളിലോ ശസ്ത്രക്രിയ നടത്തുന്ന രീതി) അത്യാധുനിക ചികിത്സാരീതിയായ മിനിമലി ഇന്‍വേസിവ് രീതി ഉപയോഗിച്ചതിനാല്‍ വലിയ മുറിവുകളുണ്ടാക്കാതെ രോഗിയുടെ ആശുപത്രി വാസം കുറയ്ക്കാനും സാധിച്ചു.

ഈ നൂതന ചികിത്സാരീതി സമാന രോഗാവസ്ഥയുള്ളവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണെന്ന് ഡോ. ജെ. ഫെര്‍ഡിനന്റ് പറഞ്ഞു. എന്‍ഡോക്രൈന്‍ ശസ്ത്രക്രിയയിലെ ഈ നേട്ടം അപ്പോളോ അഡ്ലക്സ് ആശുപത്രിക്കും മുഴുവന്‍ ജീവനക്കാര്‍ക്കും അഭിമാനം നല്‍കുന്നതാണെന്നും രോഗീപരിചരണത്തില്‍ തങ്ങള്‍ എന്നും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Topics

Share this story