ഇടിമിന്നൽ; ആലപ്പുഴയിൽ സ്ട്രോംഗ് റൂമിലെ സിസി ടിവി കാമറകള്‍ നശിച്ചു
May 1, 2024, 07:10 IST
![ഇടിമിന്നൽ; ആലപ്പുഴയിൽ സ്ട്രോംഗ് റൂമിലെ സിസി ടിവി കാമറകള്‍ നശിച്ചു](https://timeskerala.com/static/c1e/client/91214/uploaded/b082fa852f060fd427b357857f2581de.jpg)
ആലപ്പുഴ: ഇടിമിന്നലിനെ തുടര്‍ന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംഗ് റൂമിലെ സിസി ടിവി കാമറകള്‍ നശിച്ചു. ആലപ്പുഴയിൽ ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം.
വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സെന്റ് ജോസഫ്സ് സ്കൂളിലെ സ്ട്രോംഗ് റൂമിലെ കാമറകളാണ് ഇടിമിന്നലില്‍ നശിച്ചത്. വിവരം ജില്ലാ കളക്ടർ സ്ഥാനാർഥികളെ വിളിച്ച് അറിയിച്ചിട്ടുണ്ട്. വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷ സംബന്ധിച്ച് എം. ലിജു റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)