Times Kerala

 തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ആ​ക്ര​മ​ണം: നാ​ലു പേ​ർ​ക്ക് പ​രി​ക്ക്

 
തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ആ​ക്ര​മ​ണം: നാ​ലു പേ​ർ​ക്ക് പ​രി​ക്ക്
 

തൃ​ശൂ​ര്‍: ഗ​വ: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്ക്ക് എ​ത്തി​യ ആ​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. രാ​ത്രി​യി​ൽ സ​ർ​ജ​റി വാ​ർ​ഡി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഗു​രു​വാ​യൂ​ര്‍ സ്വ​ദേ​ശി തി​യ്യ​ത്ത് ച​ന്ദ്ര​ന്‍ മ​ക​ന്‍ വി​ഷ്ണു (30), മ​റ്റം സ്വ​ദേ​ശി രോ​ഹി​ത് (29), അ​ഞ്ഞൂ​ര്‍ സ്വ​ദേ​ശി വൈ​ശാ​ഖ് (28), സ​ന്ദീ​പ് (30) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. യു​വാ​ക്ക​ളെ ആ​​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മു​ള്ളൂ​ര്‍​ക്ക​ര സ്വ​ദേ​ശി ശ്രീ​നി​വാ​സ​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. 

വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന സു​ഹൃ​ത്തി​നെ കാ​ണു​വാ​ന്‍ എ​ത്തി​യ യു​വാ​ക്ക​ളെ​യാ​ണ് സ​മീ​പ​ത്തെ ബെ​ഡി​ല്‍ കി​ട​ന്നി​രു​ന്ന രോ​ഗി ആ​ക്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ആക്രമണത്തിൽ  ത​ല​യ്ക്ക് അ​ടി​യേ​റ്റ യു​വാ​ക്ക​ൾ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Related Topics

Share this story