Times Kerala

തൃശൂർ ലോക്‌സഭ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി നാളെ നാമനിർദേശ പത്രിക നൽകും

 
 ആർ എൽ വി രാമകൃഷ്ണന് വേദി നൽകും, കുടുംബക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവത്തിന് പങ്കെടുപ്പിക്കും: സുരേഷ് ഗോപി
തൃശൂർ ലോക്‌സഭ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി നാളെ നാമനിർദേശ പത്രിക നൽകും. രാവിലെ പാറമേക്കാവ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം 11 മണിക്ക് അയ്യന്തോൾ അമർ ജവാൻ ജ്യോതിയിൽ അദ്ദേഹം പുഷ്പാർച്ചനയും നടത്തും. തുടർന്ന് ഉച്ചയ്‌ക്ക് 12 മണിക്കാണ് ബിജെപി പ്രവർത്തകർക്കൊപ്പം തൃശൂർ കളക്ടറേറ്റിലെത്തി അദ്ദേഹം നാമനിർദേശപത്രിക നൽകുന്നത്.

സുരേഷ് ഗോപിക്കായി കെട്ടിവെക്കാനുള്ള തുകനൽകുന്നത്, തൃശൂർ ലോകസഭ മണ്ഡലത്തിലെ തീരദേശ മത്സ്യത്തൊഴിലാളികളാണ്. ആയിരക്കണക്കിന് ബിജെപി പ്രവർത്തകരും സംസ്ഥാന ജില്ലാ നേതാക്കളും  പ്രകടനത്തിൽ പങ്കെടുക്കും.

Related Topics

Share this story