Times Kerala

 തൃ​ശൂ​ർ ഡി​സി​സി സെ​ക്ര​ട്ട​റി​യു​ടെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം; പി​ന്നി​ൽ ജോ​സ് വ​ള്ളൂ​രെ​ന്ന് സ​ജീ​വ​ൻ കു​ര്യ​ച്ചി​റ

 
 തൃ​ശൂ​ർ ഡി​സി​സി സെ​ക്ര​ട്ട​റി​യു​ടെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം; പി​ന്നി​ൽ ജോ​സ് വ​ള്ളൂ​രെ​ന്ന് സ​ജീ​വ​ൻ കു​ര്യ​ച്ചി​റ
 

തൃ​ശൂ​ർ: ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി സ​ജീ​വ​ൻ കു​ര്യ​ച്ചി​റ​യു​ടെ വിടിനു നേ​രെ ആ​ക്ര​മ​ണം. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് ആക്രമണമുണ്ടായത്.  കെ. ​മു​ര​ളീ​ധ​ര​ന്‍റെ തോ​ൽ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൃ​ശൂ​ർ ഡി​സി​സി​യി​ൽ ന​ട​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളു​ടെ ചു​വ​ടു​പി​ടി​ച്ചാ​ണ് ആ​ക്ര​മ​ണ​മെ​ന്നാ​ണ് സൂ​ച​ന.  അ​ക്ര​മി സം​ഘം വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ അ​ടി​ച്ച് ത​ക​ർ​ത്തു. തു​ട​ർ​ന്ന് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സ​ജീ​വ​ന്‍റെ അ​മ്മ​യെ​യും സ​ഹോ​ദ​രി​യെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി. 

സം​ഭ​വ​ത്തി​നു പി​ന്നി​ൽ സ്ഥാ​ന​മൊ​ഴി‌​ഞ്ഞ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​രാ​ണെ​ന്ന് സ​ജീ​വ​ൻ കു​ര്യ​ച്ചി​റ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ‌​ഞ്ഞു. സം​ഭ​വം പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടില്ലെന്നും ഇ​ത് എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്ന് അ​റി​യാ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related Topics

Share this story