Times Kerala

കോഴിക്കോട് പുറക്കാട്ടിരിയിൽ മൂന്ന് വയസുകാരനെ മടിയിൽ ഇരുത്തി ഡ്രൈവിംഗ്; മുഹമ്മദ് മുസ്തഫയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

 
കോഴിക്കോട് പുറക്കാട്ടിരിയിൽ മൂന്ന് വയസുകാരനെ മടിയിൽ ഇരുത്തി ഡ്രൈവിംഗ്
കോഴിക്കോട് പുറക്കാട്ടിരിയിൽ മൂന്ന് വയസുകാരനെ മടിയിൽ ഇരുത്തി ഡ്രൈവിംഗ്. എഐ ക്യാമറയിൽ ഈ ദൃശ്യം പതിഞ്ഞതിന് പിന്നാലെ വാഹനം ഓടിച്ച മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. മൂന്ന് മാസത്തേക്കാണ് ആർടിഒയുടെ ഈ നടപടി. 

കഴിഞ്ഞ മാസം പത്താം തിയതിയായിരുന്നു സംഭവം നടന്നത്. കുടുംബവുമൊത്ത്  മലപ്പുറത്ത് നിന്ന് കുറ്റ്യാടിയിലേക്ക് പോകും വഴി കുഞ്ഞ് കരഞ്ഞപ്പോൾ കുഞ്ഞിനെ മടിയിലിരുത്തിയെന്നാണ് മുസ്തഫ നൽകുന്ന വിശദീകരണം. എന്നാൽ കുഞ്ഞിനെ, ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന തരത്തിൽ നിർത്തി വണ്ടിയോടിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതിലൂടെ മറ്റ് വാഹനങ്ങൾക്ക് കൂടി അപകടം സൃഷ്ടിക്കുമെന്ന് അധകൃതർ പറയുന്നു.

Related Topics

Share this story