Times Kerala

 ഐ ഐ എച്ച് ടിയില്‍ ത്രിവത്സര ഡിപ്ലോമ

 
 ഡിപ്ലോമ ഇൻ സെക്രട്ടറിയൽ പ്രാക്ടീസ്
 കണ്ണൂര്‍, സേലം (തമിഴ്‌നാട്), ഗഡക്(കര്‍ണ്ണാടക), വെങ്കിടഗിരി (ആന്ധ്രപ്രദേശ്) എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജികളില്‍ നടത്തിവരുന്നഎ ഐ സി ടി ഇ അംഗീകാരമുള്ള ത്രിവത്സര ഹാന്റ്‌ലൂം ആന്റ് ടെക്‌സ്റ്റൈല്‍ ടെക്‌നോളജി ഡിപ്ലോമ കോഴ്‌സിന് അപേക്ഷ  ക്ഷണിച്ചു. എസ് എസ് എല്‍ സി അഥവാ തത്തുല്യ പരീക്ഷയില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പാസ്സായവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2024 ജൂലൈ ഒന്നിന് 15 നും 23 നും ഇടയില്‍. പട്ടികജാതി/പട്ടിക വര്‍ഗക്കാര്‍ക്ക് പരമാവധി പ്രായം 25 വയസ്.  20 ശതമാനം സീറ്റുകള്‍ നെയ്ത്തു വിഭാഗത്തില്‍പെട്ടവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്.
പ്രവേശനം ലഭിക്കുന്നവര്‍ക്ക് ഗവ.അനുവദിക്കുന്ന നിരക്കില്‍ സ്റ്റൈപ്പന്റ് ലഭിക്കും.അപേക്ഷ നേരിട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീസിലും ഓണ്‍ലൈനായി www.iihtkannur.ac.in  വഴിയും സമര്‍പ്പിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട് ജൂണ്‍ 26നകം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി കണ്ണൂര്‍, കിഴുന്ന പി ഒ, തോട്ടട, കണ്ണൂര്‍ 7 എന്ന വിലാസത്തില്‍ ലഭിക്കണം.  അപേക്ഷഫോറം ഇന്‍സ്റ്റിറ്റ്യൂട്ടിലും, എല്ലാം ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും,  വെബ്‌സൈറ്റിലും ലഭിക്കും.
അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ, വിദ്യാഭ്യാസ യോഗ്യത, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി, കമ്മ്യൂണിറ്റി എന്നീ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കണം.  ഫോണ്‍: 0497 2835390, 0497 2965390.

Related Topics

Share this story