ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ
Tue, 14 Mar 2023

പാമ്പാടി: മണ്ണ് എടുക്കുന്ന സ്ഥലത്ത് ചെന്ന് യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. മീനടം മുണ്ടിയാക്കൽ ഭാഗത്ത് ആലക്കുളം വീട്ടിൽ രഞ്ജിത്ത് സാജൻ (37), പുതുപ്പള്ളി മലകുന്നം ഭാഗത്ത് കുറ്റിപ്പുറം വീട്ടിൽ മുത്ത് എന്ന ബിബിൻ തോമസ് (32), മീനടം എടാട്ടുപടി ഭാഗത്ത് വെളുത്തേടത്ത് പറമ്പിൽ ടോം കുര്യാക്കോസ് (53) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മൂവരും ചേർന്ന് കങ്ങഴ മുണ്ടത്താനം ഭാഗത്തുള്ള യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. യുവാവ് സമീപ സ്ഥലത്തെ വീട്ടിൽനിന്നു ഹിറ്റാച്ചി ഉപയോഗിച്ച് മണ്ണ് എടുത്തിരുന്നു. ഇതിനിടെ സമീപവാസികളായ ഇവർ വരികയും മണ്ണ് കൊണ്ടുപോകണമെങ്കിൽ 2000 രൂപ തരണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇത് നിരസിച്ച യുവാവിനെ ഇവർ അസഭ്യം പറയുകയും ഹിറ്റാച്ചി ഡ്രൈവറെ മർദിക്കുകയും ചെയ്തു.എസ്.എച്ച്.ഒ സുവർണ കുമാർ, എസ്.ഐ ലെബിമോൻ, ശ്രീരംഗൻ, അംഗദൻ, സി.പി.ഒമാരായ സുരേഷ്, ജയകൃഷ്ണൻ, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.