സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം; മരിച്ചവരിൽ അമ്മയും മകളും
May 3, 2024, 20:42 IST
![accident](https://timeskerala.com/static/c1e/client/91214/uploaded/589fcce82fe348637b65b5e25e23dd8e.jpg)
ഇടുക്കി: ചിന്നക്കനാലിൽ സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് അമ്മയും മകളും ഉൾപ്പടെ മൂന്ന് പേർ മരിച്ചു. തിടിനഗർ സ്വദേശി അഞ്ജലി (25), മകൾ അമയ (4), അഞ്ജലിയുടെ ഭർതൃസഹോദരന്റെ ഭാര്യ ജെൻസി (19) എന്നിവരാണ് മരണപ്പെട്ടത്. അഞ്ജലിയും മകളും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ജെൻസിയെ തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം സംഭവിച്ചത്. ഇറക്കത്തിൽ ഇരുചക്രവാഹനത്തിന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. മൂന്ന് പേരാണ് സ്കൂട്ടറിലുണ്ടായിരുന്നത്.