Times Kerala

 കാസര്‍കോട്ട് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് ദാരുണാന്ത്യം 

 
accident
 കാസര്‍കോട്: മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. ഗുരുവായൂര്‍ സ്വദേശി ശ്രീനാഥ്, ശരത് മേനോന്‍ എന്നിവരും കാറിലുണ്ടായിരുന്ന മറ്റൊരാളുമാണ് മരിച്ചത്. മൂന്നുപേരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. കാസര്‍കോടുനിന്നും മംഗളൂരുവിലേക്ക് പോയ ആംബുലന്‍സാണ് കാറുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗി ഉഷ, ശിവദാസ്, ഡ്രൈവര്‍ എന്നിവര്‍ക്കും പരിക്കുണ്ട്. ഇവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Related Topics

Share this story