Times Kerala

പേ​പ്പ​ർ മി​ല്ലി​ൽ ​നി​ന്ന്​ മോ​ട്ടോ​റു​ക​ള്‍ മോ​ഷ്​​ടി​ച്ച മൂ​ന്നു​പേ​ർ പി​ടി​യി​ൽ

 
പേ​പ്പ​ർ മി​ല്ലി​ൽ ​നി​ന്ന്​ മോ​ട്ടോ​റു​ക​ള്‍ മോ​ഷ്​​ടി​ച്ച മൂ​ന്നു​പേ​ർ പി​ടി​യി​ൽ
കു​റ​വി​ല​ങ്ങാ​ട്: പേ​പ്പ​ർ മി​ല്ലി​ൽ ​നി​ന്ന്​ മോ​ട്ടോ​റു​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ പി​ടി​യി​ൽ. ക​ട​പ്ലാ​മ​റ്റം പു​ത്ത​ന​ങ്ങാ​ടി ഭാ​ഗ​ത്ത് ക​ള​പ്പു​ര​യി​ൽ വീ​ട്ടി​ൽ അ​ല​ൻ കെ. ​സ​ജി (19), കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യ​മ്പ് ഭാ​ഗ​ത്ത് ചാ​ല​ശ്ശേ​രി​ൽ വീ​ട്ടി​ൽ അ​ഖി​ൽ മ​ധു (19), കു​റ​വി​ല​ങ്ങാ​ട് പ​ക​ലോ​മ​റ്റം ഭാ​ഗ​ത്ത് ചാ​മ​ക്കാ​ല ഓ​ര​ത്ത് വീ​ട്ടി​ൽ അ​ല​ൻ സ​ന്തോ​ഷ് (19) എ​ന്നി​വ​രെ​യാ​ണ് കു​റ​വി​ല​ങ്ങാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​ന്നാ​നം മു​ണ്ട​ക​പ്പാ​ടം സ്വ​ദേ​ശി​യു​ടെ കു​റ​വി​ല​ങ്ങാ​ട് അ​രു​വി​ക്ക​ൽ ക്ഷേ​ത്ര​ത്തി​ന്​ സ​മീ​പം സ്ഥി​തി ചെ​യ്യു​ന്ന വെ​ങ്കി​ടേ​ശ്വ​ര പേ​പ്പ​ർ ഇ​ൻ​ഡ​സ്ട്രീ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ പേ​പ്പ​ർ നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന വി​വി​ധ​ത​ര​ത്തി​ലു​ള്ള ഏ​ഴ്​ മോ​ട്ടോ​റു​ക​ളാ​ണ് പ്രതികൾ ​ മോ​ഷ്ടി​ച്ച​ത്. 

കോ​വി​ഡ്​ കാ​ല​ത്ത്​ മി​ല്ലി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​രു​ന്നു. ഇ​ട​ക്കി​ടെ ഉ​ട​മ ക​മ്പ​നി​യി​ലെ​ത്തി യ​ന്ത്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ചി​ട്ട് പോ​കു​ക​യാ​യി​രു​ന്നു പ​തി​വ്‌. ക​ഴി​ഞ്ഞ ദി​വ​സം ഉടമ ക​മ്പ​നി​യി​ൽ എ​ത്തു​ക​യും മോ​ട്ടോ​റു​ക​ൾ മോ​ഷ​ണം പോ​യ​താ​യി ക​ണ്ട​തി​നെ​ത്തു​ട​ര്‍ന്ന്‌ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. കു​റ​വി​ല​ങ്ങാ​ട് എ​സ്.​എ​ച്ച്.​ഒ നി​ർ​മ​ൽ ബോ​സ്, എ​സ്.​ഐ വി. ​വി​ദ്യ, ആ​ർ. അ​ജി, എ.​എ​സ്.​ഐ വി​നോ​ദ് കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ പി.​സി. അ​രു​ൺ​കു​മാ​ർ, ജോ​ജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത് 

Related Topics

Share this story