Times Kerala

 വി​മാ​ന​ത്തി​ല്‍​നി​ന്ന് ക​ട​ലി​ല്‍ ചാ​ടു​മെ​ന്ന് ഭീ​ഷ​ണി; ക​ണ്ണൂ​ര്‍ സ്വ​ദേ​ശി പി​ടി​യി​ൽ

 
 വി​മാ​ന​ത്തി​ല്‍​നി​ന്ന് ക​ട​ലി​ല്‍ ചാ​ടു​മെ​ന്ന് ഭീ​ഷ​ണി; ക​ണ്ണൂ​ര്‍ സ്വ​ദേ​ശി പി​ടി​യി​ൽ
 

മം​ഗ​ളൂ​രു: വി​മാ​ന​യാ​ത്ര​ക്കി​ടെ പ്ര​ശ്ന​മു​ണ്ടാ​ക്കു​ക​യും ജീ​വ​ന​ക്കാ​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്ത മ​ല​യാ​ളി യാ​ത്ര​ക്കാ​ര​നെ മം​ഗ​ളൂ​രു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ ദു​ബാ​യി-​മം​ഗ​ളൂ​രു വി​മാ​ന​ത്തി​ല്‍ മേ​യ് എ​ട്ടി​നാ​ണ് സം​ഭ​വം. 

ക​ണ്ണൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്ന് ടൈം​സ് നൗ ​റി​പ്പോ​ര്‍​ട്ടു ചെ​യ്തു. പ​റ​ക്കു​ന്ന വി​മാ​ന​ത്തി​ല്‍ ​നി​ന്ന് ചാ​ടു​മെ​ന്ന് ഇ​യാ​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തോ​ടെ ജീ​വ​ന​ക്കാ​രും സ​ഹ​യാ​ത്രി​ക​രും പ​രി​ഭ്രാ​ന്ത​രാ​യി. സംഭവത്തിന് പിന്നാലെ  ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് വി​മാ​നം മം​ഗ​ളൂ​രു​വി​ലെ​ത്തി​യ ഉ​ട​നെ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related Topics

Share this story