Times Kerala

 തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ഉദ്ഘാടനം 16ന്

 
 എല്ലാ വീട്ടിലും ശുദ്ധജലം എത്തിക്കുക ലക്ഷ്യം; മന്ത്രി റോഷി അഗസ്റ്റിന്‍
 

12 കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 16ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. കെ കെ രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷനാകും. ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘാടകസമിതി യോഗം ചേര്‍ന്നു.

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന് യോഗം കെ കെ രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാനായി വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരനെയും, കണ്‍വീനറായി മൈനര്‍ ഇറിഗേഷന്‍ എന്‍ജിനീയര്‍ കെ ആര്‍ ആര്യയെയും, ട്രഷററായി അളകപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കലിനെയും തെരഞ്ഞെടുത്തു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിതാ സുധാകരന്‍ അധ്യക്ഷയായ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ രഞ്ജിത്ത്, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Topics

Share this story