Times Kerala

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്; തുടർച്ചയായ രണ്ടാം ദിവസവും ഇടിഞ്ഞ് സ്വർണവില

 
gold
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. രണ്ട്  ദിവസംകൊണ്ട്  520 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,520 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 15 രൂപ കുറഞ്ഞ് വിപണി വില 5565 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ 10 രൂപ കുറഞ്ഞ് 4610 രൂപയായി. 

Related Topics

Share this story