Times Kerala

 സാന്ത്വനമായി ഈ സ്‌നേഹഭവനം; അടാട്ട് സ്വദേശി സുഷമയ്ക്ക് വീട് നിര്‍മ്മിച്ചു നല്‍കി മണപ്പുറം ഫൗണ്ടേഷനും ലയണ്‍സ് ക്ലബ്ബും

 
 സാന്ത്വനമായി ഈ സ്‌നേഹഭവനം; അടാട്ട് സ്വദേശി സുഷമയ്ക്ക് വീട് നിര്‍മ്മിച്ചു നല്‍കി മണപ്പുറം ഫൗണ്ടേഷനും ലയണ്‍സ് ക്ലബ്ബും
 തൃശൂര്‍: ആലംബഹീനര്‍ക്ക് കൈത്താങ്ങാകുന്ന സ്‌നേഹഭവനം പദ്ധതിയിലൂടെ അടാട്ട് സ്വദേശി സുഷമയ്ക്ക് സുരക്ഷിതത്വത്തിന്റെ ഭവനമൊരുക്കി മണപ്പുറം ഫൗണ്ടേഷന്‍. രാജധാനി ലയണ്‍സ് ക്ലബ്ബുമായി ചേര്‍ന്ന് നിര്‍മിച്ച പുതിയ വീടിന്റെ താക്കോല്‍ ലയണ്‍സ് ക്ലബ്ബ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ സുഷമ നന്ദകുമാര്‍ കൈമാറി. ഭര്‍ത്താവിന്റെ മരണശേഷം പറക്കുമുറ്റാത്ത കുഞ്ഞുമായി ജീവിതം നീക്കിയ സുഷമയുടെ നിസ്സഹായാവസ്ഥ മനസിലാക്കിയ മണപ്പുറം ഫൗണ്ടേഷന്‍, ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളിലാണ് വീട് നിര്‍മിച്ചു നല്‍കിയത്. സ്വന്തമായി വീടെന്ന സ്വപ്നം ബാക്കിയാക്കി, മകന് രണ്ടു വയസ്സുള്ളപ്പോഴാണ് സുഷമയുടെ ഭര്‍ത്താവ് പ്രഭാകരന്‍ മഞ്ഞപ്പിത്തം ബാധിച്ച് മരണപ്പെടുന്നത്. വിധിവൈപരീത്യത്തില്‍ പകച്ചുപോയ സുഷമയുടെ ജീവിതത്തില്‍ സഹജീവി സ്‌നേഹത്തിന്റെ ഉദാത്ത മാതൃക തീര്‍ത്ത ആഹ്ലാദത്തിലാണ് മണപ്പുറം ഫൗണ്ടേഷന്‍.
ചടങ്ങില്‍ രാജധാനി ലയണ്‍സ് ക്ലബ് പ്രസിഡന്റ് സജി വര്‍ക്കി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജിമ്മി ചൂണ്ടല്‍ മുഖ്യാതിഥിയായി. അടാട്ട് പഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഹരീഷ് വി ജി, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ അജിത കൃഷ്ണന്‍, മണപ്പുറം ഫൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ ജോര്‍ജ് മൊറേലി, ലയണ്‍ പി ജെ ജോര്‍ജുകുട്ടി, മണപ്പുറം ഫിനാന്‍സ് സീനിയര്‍ പി ആര്‍ ഒ അഷറഫ് കെ എം, മണപ്പുറം ഫൗണ്ടേഷന്‍ സി എസ്സ് ആര്‍ വിഭാഗം ഹെഡ് ശില്പ ട്രീസ സെബാസ്റ്റ്യന്‍, മണപ്പുറം ഫൗണ്ടേഷന്‍ സോഷ്യല്‍ വര്‍ക്കര്‍ അഖില ടി എസ്, ലയണ്‍ ജെയിംസ് സി എ, ലയണ്‍ ഡേവിസ് ജോസഫ്, ലയണ്‍ എന്‍ ആര്‍ രാധാകൃഷ്ണന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ വി ഒ ചുമ്മാര്‍, ജയലക്ഷ്മി ടീച്ചര്‍, ടി ആര്‍ ജയചന്ദ്രന്‍, നാണു മാസ്റ്റര്‍, ആനന്ദ് അടാട്ട്, പി രാജേശ്വരന്‍ എന്നിവര്‍ പങ്കെടുത്തു.

Related Topics

Share this story