മൂന്നാം ടെസ്റ്റ്: ബുംറയുടെ അഞ്ച് വിക്കറ്റ് നേട്ടത്തിൽ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ലീഡ്

221

ജസ്പ്രീത് ബുംറയുടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏഴാമത്തെ അഞ്ച് വിക്കറ്റ് നേട്ടത്തിൽ, ന്യൂലാൻഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ബുധനാഴ്ച നടന്ന മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ  ലീഡ് നേടി.ബുംറയുടെ 5/42 കൂടാതെ, രണ്ടാം സെഷനിൽ തന്റെ ഇരട്ട സ്‌ട്രൈക്കിലൂടെ മുഹമ്മദ് ഷമി നിർണായക പങ്ക് വഹിച്ചു.ഒരു ഘട്ടത്തിൽ 112/3 എന്ന നിലയിലായിരുന്നതിനാൽ ദക്ഷിണാഫ്രിക്ക വലിയ ലീഡ് നെടു,നേടുമെന്ന് തോന്നി.എന്ന അവിടെ നിന്ന് അവർ 210ന് ഓൾഔട്ട് എന്ന നിലയിലേക്ക് നിലപതിച്ചു.

ബുമ്രയുടെ പന്തിൽ സ്‌ക്വയർ ലെഗിലൂടെ രണ്ടാം ടെസ്റ്റ് അർധസെഞ്ചുറി നേടി പീറ്റേഴ്‌സൺ ക്രീസിൽ മികച്ച പ്രകടനം തുടർന്നു. അദ്ദേഹം 72 റൺസ് നേടി. മറ്റാർക്കും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ട്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ അവർ 32/ 2  എന്ന നിലയിലാണ്. കോഹിലിയും പുജാരയും ആണ് ക്രീസിൽ. ഇത്തവണയും രാഹുലും, മായങ്കും നിരാശയാണ് നൽകിയത്.   

Share this story