Times Kerala

മലപ്പുറത്ത് ട്രക്കിംഗിന് പോയി മലമുകളിൽ കുടുങ്ങിയ രണ്ട് പേരെയും രക്ഷപ്പെടുത്തി 

 
മലപ്പുറത്ത് ട്രക്കിംഗിന് പോയി മലമുകളിൽ കുടുങ്ങിയ രണ്ട് പേരെയും രക്ഷപ്പെടുത്തി 
മ​ല​പ്പു​റം: ക​രു​വാ​ര​കു​ണ്ട് കേ​ര​ളാം​കു​ണ്ടി​ല്‍ ട്ര​ക്കിം​ഗി​നി​ടെ മ​ല​യി​ൽ കു​ടു​ങ്ങി​യ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി. ക​രു​വാ​ര​ക്കു​ണ്ട് സ്വ​ദേ​ശി​ക​ളാ​യ യാ​സീം, അ​ഞ്ജ​ൽ എ​ന്നി വ​രെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. അ​ഗ്നി​ശ​മ​ന​സേ​ന​യും പോ​ലീ​സും അ​ട​ങ്ങു​ന്ന തെ​ര​ച്ചി​ൽ സം​ഘ​മാ​ണ് ഇ​രു​വ​രെ​യും ര​ക്ഷി​ച്ച് കാ​ടി​നു പു​റ​ത്തെ​ത്തി​ച്ച​ത്. കേ​ര​ളാം​കു​ണ്ട് വെ​ള്ള​ച്ചാ​ട്ട​ത്തി​ന് മു​ക​ൾ ഭാ​ഗ​ത്താ​യാ​ണ് ഇ​വ​ർ കു​ടു​ങ്ങി​യ​ത്. മൂ​ന്നു​പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് മ​ല​മു​ക​ളി​ലേ​ക്ക് പോ​യ​ത്.കേ​ര​ളാം​കു​ണ്ട് വെ​ള്ള​ച്ചാ​ട്ട​ത്തി​ന് മു​ക​ൾ ഭാ​ഗ​ത്താ​യാ​ണ് ഇ​വ​ർ കു​ടു​ങ്ങി​യ​ത്. മൂ​ന്നു​പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് മ​ല​മു​ക​ളി​ലേ​ക്ക് പോ​യ​ത്. ഇ​വ​ർ ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഷം​നാ​സ് താ​ഴെ​യെ​ത്തി വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. ക​രു​വാ​ര​കു​ണ്ട് ചേ​രി​മ​ല വ​നാ​ന്ത​ര്‍ ഭാ​ഗ​ത്താ​ണ് യാ​സീ​മും, അ​ജ്മ​ലും കു​ടു​ങ്ങി​യ​ത്.  ഒരാളുടെ കാലിന് പൊട്ടലുണ്ടെന്നതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണ്.  

Related Topics

Share this story