Times Kerala

ഏപ്രിൽ ഒന്നിന് ട്രഷറി ഇടപാടുകൾ ഉണ്ടാകില്ല 

 
 3200 രൂപ വീതം 50.53 ലക്ഷം പേർക്ക്; രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ചു വിതരണം ചെയ്യുന്നു 

 തിരുവനന്തപുരം: 2024 ഏപ്രിൽ ഒന്നിന് സംസ്ഥാനത്ത് ട്രഷറികൾ തുറന്നു പ്രവർത്തിക്കുമെങ്കിലും ഇടപാടുകൾ ഉണ്ടാകില്ലെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.

സംസ്ഥാനത്ത് ഏപ്രിൽ 04 വരെ ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് മാർച്ച് 31 മുതൽ ഏപ്രിൽ 04 വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. കൊല്ലം, പാലക്കാട് ജില്ലകളിൽ താപനില 39°C വരെ ഉയരാൻ സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ താപനില 37°C വരെയും, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസർഗോഡ്* ജില്ലയിൽ താപനില 36°C വരെയും ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്.സാധാരണയെക്കാൾ 2 മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ മാർച്ച് 31 മുതൽ ഏപ്രിൽ 04 വരെ ചൂടിനും അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Related Topics

Share this story