Times Kerala

 എ​സ്ഡി​പി​ഐ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തി​ല്‍ തെ​റ്റി​ല്ലെ​ന്ന് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍

 
എ​സ്ഡി​പി​ഐ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തി​ല്‍ തെ​റ്റി​ല്ലെ​ന്ന് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍
 

കൊ​ല്ലം: എ​സ്ഡി​പി​ഐ യു​ഡി​എ​ഫി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തി​ല്‍ ആ​പ​ത്ക​ര​മാ​യി ഒ​ന്നു​മി​ല്ലെ​ന്ന് കൊ​ല്ല​ത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യും ആ​ര്‍​എ​സ്പി നേ​താ​വു​മാ​യ എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍. എ​സ്ഡി​പി​ഐ പി​ന്തു​ണ സ്വീ​ക​രി​ക്കി​ല്ലെ​ന്ന് യു​ഡി​എ​ഫ് തീ​രു​മാ​നി​ച്ച​താ​യി ത​നി​ക്ക​റി​യില്ലെന്നും  ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​ത്തി​ല്‍ അ​വ​ര്‍ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തി​ല്‍ തെ​റ്റി​ല്ലെ​ന്നും പ്രേ​മ​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

ഒ​രു മ​തേ​ത​ര സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ര​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ള്ള സം​ഘ​ട​ന​ക​ള്‍ യു​ഡി​എ​ഫി​ന് പി​ന്തു​ണ ന​ല്‍​കു​ന്നു​ണ്ട്. എ​സ്ഡി​പി​ഐ പി​ന്തു​ണ യു​ഡി​എ​ഫ് ത​ള്ളി​യി​ട്ടു​ണ്ടോ എ​ന്ന​റി​യി​ല്ലെന്നും  അ​വ​രു​ടെ പി​ന്തു​ണ സ്വീ​ക​രി​ക്ക​ണോ എ​ന്ന​ത് ആ​ലോ​ചി​ച്ചി​ട്ട് പറയാമെന്നും അദ്ദേഹം പറഞ്ഞു. 

Related Topics

Share this story