Times Kerala

ടിടിഇമാർക്ക് വിശ്രമ സൗകര്യമില്ല; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ 

 
ടിടിഇമാർക്ക് വിശ്രമ സൗകര്യമില്ല; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
ജോലി കഴിഞ്ഞിറങ്ങുന്ന വനിതാ ടിടിഇമാർ ഉൾപ്പെടെയുള്ളവർക്ക് വിശ്രമിക്കാൻ വേണ്ട സൗകര്യം ഒരുക്കാത്ത റയിൽവേയുടെ നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് നോട്ടീസയച്ചു. തിരുവനന്തപുരം, പാലക്കാട് റയിൽവേ ഡിവിഷണൽ മാനേജർമാർ 30 ദിവസത്തിനകം പരാതി വിശദമായി പരിശോധിച്ച ശേഷം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് വ്യക്തമാക്കി. കേസ് ജൂണിൽ പാലക്കാട് നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.
1000 ത്തോളം ടിക്കറ്റ് ചെക്കിംഗ് ജീവനക്കാരാണ് തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി ജോലിയിൽ ഉള്ളത്. ഇവരിൽ 30 ശതമാനം പേരും വനിതാ ജീവനക്കാരാണ്. റയിൽവേയുടെ മുൻനിര ജീവനക്കാരായ ടി.ടി.ഇ മാർക്ക് ജോലി സമയത്തിന് ശേഷം വിശ്രമിക്കാൻ റയിൽവേ സ്ഥലം ഒരുക്കാത്തതിനാൽ നിലത്ത് കിടന്ന് വിശ്രമിക്കേണ്ട അവസ്ഥയാണുള്ളതെന്ന് പരാതിയിൽ പറയുന്നു.

Related Topics

Share this story