Times Kerala

ഇനിയൊരു മത്സരത്തിനില്ല; നിലപാടിലുറച്ച് കെ. മുരളീധരൻ

 
മുരളീധരൻ

തൃശൂർ: ലോക്സഭ ​തെരഞ്ഞെടുപ്പിൽ തൃശൂരിൽ പരാജയപ്പെട്ടതിന് കാരണം പരമ്പരാഗതമായി ലഭിക്കുന്ന വോട്ടുകളിൽ ഉണ്ടായ വിള്ളലാണെന്ന് യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന കെ. മുരളീധരൻ. തോൽവിയിൽ ഒരാൾക്കെതിരെയും പരാതിയില്ല. ഇനി പരാതി പറയുകയുമില്ല. തോൽവിയെ കുറിച്ച് ​അന്വേഷിക്കാൻ അന്വേഷണ കമീഷനെ നിയോഗിക്കേണ്ടെന്നും പല തരത്തിലുള്ള അന്വേഷണ കമീഷനെ കണ്ടിട്ടുള്ള ആളാണ് താനെന്നും മുരളീധരൻ അറിയിച്ചു. 

പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കുമെന്ന നിലപാടും മുരളീധരൻ ആവർത്തിച്ചു. കോൺഗ്രസിന് ഒരുപാട് നേതാക്കളുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ സജീവമാകും. അതുവരെ ഒരു ഇടവേള എടുക്കുന്നു. വയനാട് സീറ്റ് തരേണ്ട ആവശ്യമില്ല. തന്നാൽ സ്വീകരിക്കുമോ എന്ന ചോദ്യത്തിനും യാതൊരു പ്രസക്തിയില്ല. ഇനിയൊരു തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മനസ്ഥിതിയിലല്ല ഇപ്പോളെന്ന് മുരളീധരൻ പറഞ്ഞു.

Related Topics

Share this story