പ്രചാരണത്തിനു പണമില്ല; സഹായം അഭ്യർഥിച്ച് പന്ന്യൻ രവീന്ദ്രൻ
Apr 1, 2024, 19:33 IST
![പ്രചാരണത്തിനു പണമില്ല; സഹായം അഭ്യർഥിച്ച് പന്ന്യൻ രവീന്ദ്രൻ](https://timeskerala.com/static/c1e/client/91214/uploaded/d92f17a6e0a5afb2be2ad8f155f90b9d.webp)
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സഹായം അഭ്യർഥിച്ച് തലസ്ഥാനത്തെ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ. വാട്സ് ആപ്പ് സന്ദേശത്തിൽ അക്കൗണ്ട് നമ്പർ കൂടി ഉൾപ്പെടുത്തിയാണ് സഹായ അഭ്യർഥനയുമായി എത്തിയിരിക്കുന്നത്. മറ്റ് സ്ഥാനാർഥികളുടെ പ്രചരണത്തിനൊപ്പം പിടിച്ചു നിൽക്കാൻ ഇതല്ലാതെ മറ്റ് മാർഗമില്ലെന്നാണ് സ്ഥാനാർഥി പറയുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാണ്. പിന്തുണക്ക് ഒപ്പം സഹായ സഹകരണങ്ങൾക്കൂടി അഭ്യർഥിക്കുന്നതാണ് പന്ന്യൻ രവീന്ദ്രന്റെ വാട്സ് ആപ്പ് സന്ദേശം. അടുത്ത സുഹൃത്തുക്കളെ ലക്ഷ്യമിട്ടാണ് തയാറാക്കിയതെങ്കിലും സന്ദേശം ഷെയർ ചെയ്ത് നവമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)