Times Kerala

ഉ​ളി​പ്പ​ല്ല് ഇ​ല്ല; ക​മ്പി​വേ​ലി​യി​ല്‍ കു​ടു​ങ്ങി​യ ക​ടു​വ​യെ കാ​ട്ടി​ലേ​ക്ക് തു​റ​ന്ന് വി​ടി​ല്ല
 

 
ഉ​ളി​പ്പ​ല്ല് ഇ​ല്ല; ക​മ്പി​വേ​ലി​യി​ല്‍ കു​ടു​ങ്ങി​യ ക​ടു​വ​യെ കാ​ട്ടി​ലേ​ക്ക് തു​റ​ന്ന് വി​ടി​ല്ല
 


 ക​ണ്ണൂ​ര്‍: കൊ​ട്ടി​യൂ​ർ പ​ന്നി​യാ​ൻ​മ​ല​യി​ൽ നി​ന്ന് പി‌‌​ടി​കൂ​ടി‌‌‌​യ ക​ടു​വ​യെ കാ​ട്ടി​ലേ​ക്ക് തു​റ​ന്ന് വി​ടി​ല്ല. പ​രി​ശോ​ധ​ന​യി​ല്‍ ക​ടു​വ​യു​ടെ വ​ല​ത് വ​ശ​ത്തെ ഉ​ളി​പ്പ​ല്ല് ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി‌‌‌​യ​തി​നാ​ൽ മൃ​ഗ​ശാ​ലയി​ലേ​ക്ക് മാ​റ്റാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ അറിയിച്ചു. 

ആ​രോ​ഗ്യ​മു​ള്ള ക​ടു​വ​യാ​ണെ​ങ്കി​ലും പ​ല്ല് ന​ഷ്ട​മാ​യ​തി​നാ​ല്‍ കാ​ട്ടി​ലേ​ക്ക് വി​ട്ടാ​ലും ഇ​ര​പി​ടി​ക്കാ​ൻ ബു​ദ്ധി​മു​ട്ട് നേരിടുമെന്നും  ഡോ​ക്ട​ര്‍​മാ​രു​ടെ റി​പ്പോ​ര്‍​ട്ട് കി​ട്ടി​യ​ശേ​ഷം തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഡി​എ​ഫ്ഒ പ​റ​ഞ്ഞു.

Related Topics

Share this story