Times Kerala

‘സംസ്ഥാനം കടക്കെണിയിൽ ആണെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ല’: ധനമന്ത്രി 

 
കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​തി​യ നി​കു​തി നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കു​ന്നില്ല ; ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ

സംസ്ഥാനം കടക്കെണിയിൽ ആണെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. എല്ലാ നിയമങ്ങളും അനുസരിച്ചാണ് സംസ്ഥാനം കടമെടുപ്പ് നടത്തുന്നത്. 2015-16 മുതൽ എസ് ഡി പി യ്ക്ക് ആനുപാതികമായ വർദ്ധനവാണ് കടത്തിലും ഉണ്ടായതെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

‘സപ്ലൈകോയെ ഒഴിവാക്കി അതിലൂടെ ചില കുത്തകകൾ കടന്നു വരാൻ ശ്രമിക്കുന്നു’: ഭക്ഷ്യമന്ത്രി 

സപ്ലൈകോയെ തകർക്കണമെന്ന് ലക്ഷ്യമുള്ള ആളുകൾ ഉണ്ടെന്ന് മന്ത്രി ജി.ആർ അനിൽ. സപ്ലൈകോയെ ഒഴിവാക്കി അതിലൂടെ ചില കുത്തകകൾ കടന്നു കയറാൻ ശ്രമിക്കുന്നുണ്ട്. അതിൽ പ്രതിപക്ഷം വീഴരുതെന്നും ജി ആർ ആനിൽ പറഞ്ഞു. സപ്ലൈകോയെ ശക്തിപ്പെടുത്താനുള്ള ഉത്തരവാദിത്വം നമുക്കെല്ലാവർക്കും ഉണ്ട്. നിലവിൽ നേരിടുന്ന പ്രയാസങ്ങൾ താൽക്കാലികം മാത്രമാണ്. അത് പരിഹരിക്കുന്നതിന് വേണ്ടിയുള്ള എല്ലാ നടപടികളിലേക്കും സർക്കാർ പോകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സഭ നിർത്തി വെച്ച് ചർച്ച ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.


 

Related Topics

Share this story